പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ് സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1935-ൽ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായാണ് ജനനം. സംസ്‌കൃതത്തിലും കർണാടക സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയത്. ചെറിയ പ്രായത്തിൽത്തന്നെ സംഗീതത്തിൽ നേടിയ പ്രാവീണ്യം കുന്നക്കുടിക്ക് 12-ാം വയസ്സിൽ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നീ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭരായ സംഗീതജ്ഞർക്കൊപ്പം വേദിപങ്കിടാനുള്ള അവസരം നൽകി.
രോഗങ്ങൾ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെക്കുറിച്ചുള്ള ഗവേഷണം കുന്നക്കുടിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ രാഗ റിസർച്ച് സെന്ററിൽ നടന്നിരുന്നു.