കേൾവിശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്ന ദിനമാണ് ലോക കേൾവി ദിനം
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേരും സാരമായ കേള്‍വി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണം. കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും.
ശബ്ദമലിനീകരണവും മൊബൈലിന്റെയും ഹെഡ് സെറ്റിന്റെയും അമിത ഉപയോഗവും സാരമായ കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ ഇത്തരം ബോധവത്ക്കരണവും വളരെ പ്രധാനമാണ്. കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം സുരക്ഷിതമായ ലിസണിംഗ് ( Safe listening) എന്നത് നമ്മുടെ കേള്‍വിയെ അപകടത്തിലാക്കാത്ത ശ്രവണ ശീലങ്ങളാണ് . ശബ്ദത്തിന്റെ അളവ്, ദൈര്‍ഘ്യം, ഉച്ചത്തിലുള്ള ശബ്ദങ്ങളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കേള്‍വി ശക്തിയെ സ്വാധീനിക്കുന്നു. ശബ്ദത്തിന്റെ അളവ് കൂടുന്തോറും, ദൈര്‍ഘ്യം കൂടുന്തോറും കേള്‍വിശക്തി കുറയാനും നഷ്ടപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.