ലോക വന്യജീവി ദിനം

GJBSNMGL
0
മനുഷ്യകുലത്തിന്റെ വികാസം ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക ഏടാണ്. എന്നാൽ മനുഷ്യനപ്പുറം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും തങ്ങളുടേതായ ഇടം നീല ഗ്രഹത്തിൽ ഉണ്ടെന്ന തിരിച്ചറിവ് ഇടയ്‌ക്കെപ്പോഴോ നമുക്ക് നഷ്‌ടമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വന്യ ജീവികളുടെയും, വന സമ്പത്തിന്റെയും നിലനിൽപ്പ് എത്രത്തോളം പ്രാധാന്യമേറിയതാണെന്ന് ഓർമ്മപ്പെടുത്തുന്ന ലോക വന്യജീവി ദിനമായ മാർച്ച് 3ന് പ്രസക്തിയേറുന്നത്.
2013 ഡിസംബർ 20ന്, ഐക്യരാഷ്ട്രസഭയുടെ അറുപത്തിയെട്ടാം സമ്മേളനത്തിലാണ് ലോകത്തിലെ വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി മാർച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, അവയുടെ വംശനാശം തടയുക, വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾക്ക് ഇടയിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയായിരുന്നു യുഎൻ തീരുമാനം.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷന്റെ സെക്രട്ടേറിയറ്റ് (CITES), മറ്റ് പ്രസക്തമായ ഐക്യരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ലോക വന്യജീവി ദിനം നടപ്പിലാക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്.

Post a Comment

0Comments
Post a Comment (0)