ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്നു ജോസഫ് പ്രീസ്റ്റ്ലി. ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്നത് ഇദ്ദേഹത്തെയാണ്.
ഇംഗ്ലണ്ടിലെ യോർക്ഷയ്റിലുള്ള ഫീൽഡ് ഹെഡ് ഹെഡിൽ 1733 മാർച്ച് 13-നാണ് ജോസഫ് പ്രീസ്റ്റ്ലി ജനിച്ചത്. നെയ്ത്തുകാരനായിരുന്നുഅച്ഛൻ. കർഷക കുടുംബത്തിൽനിന്നുള്ളയാളായിരുന്നു അമ്മ. ഫ്രഞ്ച് വിപ്ലവത്തേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തെയും അനുകൂലിച്ചതിന് ജന്മനാട് വിട്ട് ഓടിപ്പോകേണ്ടിവന്ന ഒരു ശാസ്ത്രജ്ഞനാണ് ജോസഫ് പ്രീസ്റ്റ്ലി. മതപാഠശാലയിലായിരുന്നു ജോസഫിന്റെ വിദ്യാഭ്യാസം. പഠനശേഷം 1755 -ൽ പ്രസ്ബിറ്റേറിയൻ സഭയുടെ പുരോഹിതനായി . രസതന്ത്രമായിരുന്നു പ്രിസ്റ്റ്ലിയുടെ പ്രിയവിഷയം. ശാസ്ത്ര, സാമൂഹിക,മത വിഷയത്തിൽ 150 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ചൂടാക്കിയപ്പോഴാണ് പ്രാണവായുവായ ഓക്സിജൻ വേർതിരിഞ്ഞു വന്നത്. കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിച്ചാൽ നവോന്മേഷം കൈവരുമെന്ന് പ്രിസ്റ്റ്ലി കണ്ട്ത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയർ എന്നാണ് (Dephlogisticated air) പ്രിസ്റ്റ്ലി ഇതിനു പേരിട്ടത്. 1774-ലാണ് പ്രിസ്റ്റ്ലി ഇതുകണ്ടുപിടിച്ചത്. കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, നൈട്രിക് ഒക്സൈഡ് ,ഹൈഡ്രജൻ സൾഫൈഡ്, തുടങ്ങി ഒട്ടേറെ വാതകങ്ങൾ പിന്നീട് അദ്ദേഹം കണ്ടെത്തി.
വൈദ്യുതിയുടെ ചരിത്രം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചതും പ്രിസ്റ്റ്ലിയാണ്
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടിരുന്നു.
1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.[1] അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകാല കൃതികൾ. മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത അദ്ദേഹം മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ബാപ്പുജി .
സമകാലീന ഇന്ത്യൻ സിത്താർ ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെത്തിച്ച മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്നു ഉസ്താദ് വിലായത്ത് ഖാൻ. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് പണ്ഡിറ്റ് രവിശങ്കറെപ്പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയർന്ന സൗന്ദര്യബോധവും കാല്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താർ വാദകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വിലായത്ത് ഖാന്റെ പൂർവികർ മുഗൾ രാജസദസ്സിലെ സംഗീതജ്ഞൻമാരായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഇറ്റാവ ഖരാനയുടെ പിന്തുടർച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു.