1937 സെപ്റ്റംബർ 30 നാണ് അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12നു അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് 5 കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിൽ സ്ഥാപിച്ചു. നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ സമയത്ത് വെള്ളിയാഴ്ചകളിൽ 2 മണിക്കൂർ സമയത്തേക്കു മാത്രമായിരുന്നു പ്രക്ഷേപണം. പിന്നീട്,ആഴ്ചയിൽ 4 ദിവസങ്ങളായി പ്രക്ഷേപണസമയം വർദ്ധിപ്പിച്ചു. 1950 ഏപ്രിൽ 1 തൊട്ട് ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷൻ ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി മാറി. അതിന് ശേഷം പ്രസാർഭാരതി എന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലായി ആകാശവാണിയും സഹോദരസ്ഥാപനമായ ദൂരദർശനും.
'ബഹുജന ഹിതായ ബഹുജന സുഖായ' എന്നതാണ് ആകാശവാണിയുടെ മുദ്രാവാക്യം...
ഇപ്പോൾ പല തരത്തിൽ പല പേരുകളിൽ റേഡിയോ പ്രക്ഷേപണം നടക്കുന്നുണ്ട്...
ഫ്രഞ്ച് സാമൂഹികചിന്തകനും ക്രിമിനോളജിസ്റ്റുമാണ് ഗബ്രിയേൽ ടാർഡ്. 'സാമൂഹിക സമ്പർക്കം' എന്ന സിദ്ധാന്തത്തിന്റെ ആവിഷ്ക്കാരത്തിലൂടെ സാമൂഹികശാസ്ത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ടാർഡ്.
1843 മാർച്ച് 12-നു ഫ്രാൻസിലെ സലത്തിൽ ജനിച്ചു. ദോദോണിൽ മജിസ്ട്രേറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച ടാർഡ് 1893-ൽ മിനിസ്ട്രി ഒഫ് ജസ്റ്റീസിനു കീഴിലുള്ള ക്രിമിനൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായി.
വ്യക്തിയെ അടിസ്ഥാനഘടകമായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ടാർഡ് അവലംബിച്ചത്. വ്യക്തികളുടെ വിശ്വാസങ്ങളും അഭിലാഷങ്ങളുമാണ് സാമൂഹിക ബന്ധങ്ങളെ നിർണയിക്കുന്നതെന്ന് ഇദ്ദേഹം സിദ്ധാന്തിക്കുന്നു. വ്യക്തികളെയും അവരുടെ മനോവ്യാപാരങ്ങളെയും അപഗ്രഥിക്കുന്നതിലൂടെ മാത്രമേ, സമൂഹത്തെ മനസ്സിലാക്കാനാവുകയുള്ളൂവെന്ന് ടാർഡ് വാദിച്ചു.
കണ്ടുപിടിത്തങ്ങളിലേക്കു നയിക്കുന്ന പ്രതിഭയാണ് സാമൂഹിക പുരോഗതിയുടെ ചാലകശക്തിയെന്നും നൂറിലൊരാൾ വീതം അത്തരം പ്രതിഭാശാലിയായിരിക്കുമെന്നും ടാർഡ് വിശ്വസിച്ചു. കണ്ടുപിടിത്തം, ആവർത്തനം, സംഘർഷം, അനുകൂലനം എന്നിവയുടെ ക്രമാനുഗതവികാസത്തെ വിശകലനം ചെയ്തുകൊണ്ട് സാമൂഹികവികാസപ്രക്രിയകളെ വിശദീകരിക്കാമെന്ന സിദ്ധാന്തം ടാർഡ് ആവിഷ്ക്കരിച്ചു.
ദ് ലോസ് ഒഫ് ഇമിറ്റേഷൻ (The Laws of Imitation, 1890), സോഷ്യൽ ലോസ് (Social Laws, 1898) എന്നിവയാണ് ടാർഡിന്റെ മുഖ്യകൃതികൾ.

കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ് ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ.
1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ അദ്ദേഹം ജനിച്ചു . ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു.
'ചരിത്രം നഷ്ടപ്പെട്ടവർ', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്