MARCH 8

GJBSNMGL
0
ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി. വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയുമൊക്കെ ഈ ദിനത്തെ ചരിത്രദിനമായി അടയാളപ്പെടുത്തുന്നു.
1857 മാര്‍ച്ച്, 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.
നമ്മുടെ ചിന്തയിലും പ്രവർത്തനങ്ങളിലും സമഭാവനയുടെ ലോകത്തിനായുള്ള ശ്രമം എത്ര മാത്രമുണ്ട് എന്നതാണ് പ്രധാനം . സമൂഹത്തിലെ ഓരോ പൗരനും ലിംഗസമത്വലോകം കെട്ടിപ്പടുക്കാന്‍ പ്രതിബദ്ധരാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനം.
കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ് (ജീവിതകാലം: മാർച്ച് 8, 1955 - നവംബർ 30, 1987). കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളി ബാൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തുതന്നെ ഒരു ഇതിഹാസമായി മാറി. ഒരു കാറപകടത്തിൽ ഇറ്റലിയിൽ വെച്ച് ജിമ്മി ജോർജ്ജ് 1987 നവംബർ 30-നു അന്തരിച്ചു. മരിയ്ക്കുമ്പോൾ 32 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു.
ഇന്ത്യയിലെ ഒരു സ്പോർട്ട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചു. അർജുന അവാർഡും ഇതിൽ ഉൾപ്പെടും. 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.
രചനാരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അദ്ദേഹം ഗ്രന്ഥരചന നടത്തി. കൂടാതെ ഹിന്ദിയിലും തമിഴിലും അദ്ദേഹത്തിന്‌ അറിവുണ്ടായിരുന്നു. ആദ്യ കൃതി 'ശ്മശാനദീപം' (കവിതാസമാഹാരം) 1925 ൽ പ്രസിദ്ധീകരിച്ചു. 150 ലധികം ഹൈസ്കൂൾ പാഠപുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആയിരത്തിലധികം അവതാരികകൾ എഴുതി സമകാലീനരായ പ്രശസ്ത എഴുത്തുകാരെ അദ്ദേഹം ആശീർ‌വദിച്ചു. മലയാള നിഘണ്ടുവും അദ്ദേഹം രചിച്ചു.
1993 ൽ കേരള സർക്കാറിന്റെ ആദ്യ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്

Post a Comment

0Comments
Post a Comment (0)