
വരയും വർണ്ണവും ആട്ടവും പാട്ടുമായി കേരളത്തിൽ ചിത്രവണ്ടി ഓടുകയാണ്. അവധിക്കാലം വർണ്ണമാക്കുക മാത്രമല്ല തന്റെ ചിത്രകലാ അധ്യാപക ജീവിതം 25 വർഷം മാർച്ചിൽ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ചിത്രകാരനും ശില്പിയും, എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായആർ.കെ ചന്ദ്രബാബു ഇരുപത്തിഅഞ്ച് സ്കൂളുകളിൽ 25 ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് ഇരുപത്തിഅഞ്ച് കുട്ടികൾക്കായി പെൻസിൽ, പേപ്പർ, ഓയിൽവേസ്റ്റൽ, ക്രയോൺസ്, വാട്ടർ കളർ എന്നിവയിലാണ് കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നത്. വെക്കേഷനിൽ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് അമിത പണം ഈടാക്കുന്ന സമയത്ത്, ഈ ക്യാമ്പ് കാലത്ത് കുട്ടികൾക്ക് വർണ്ണങ്ങളുടെ വിസ്മയം നൽകുന്നത് ഒട്ടേറെ വ്യത്യസ്ത ക്യാമ്പുകൾ ഒരുക്കിയിട്ടുള്ള ചന്ദ്രബാബു തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ ചിത്രകലാ അധ്യാപകനാണ്. ഒട്ടേറെ പുരസ്കാരങ്ങൾക്കെപ്പം മലയാള പുരസ്കാരവും, മികച്ച മാതൃകാ അധ്യാപക പുരസ്കാരവും നേടിയിട്ടുണ്ട്. നീറാംമുകൾ ഗവ.ജെ.ബി.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത്തെ ക്യാമ്പ് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.ആർ പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. മിനി വി ഐസക് (HM), രാജു.A.P. (PTA പ്രസിഡന്റ്),ബേബി ജീവൻ (MPTA President) എന്നിവർ സംസാരിച്ചു.

