ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമാണ് വില്യം തോംസൺ ( 26 June 1824 – 17 December 1907). ബെൽഫസ്റ്റ്ല് 1824ലാണ് ജനിച്ചത്. ഗ്ലാസ്ഗൊവ് സർവകലാശാലയിൽ വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തി. ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.
ഇലക്ട്രിക്ക് ടെലെഗ്രാഫ് എഞ്ചീനീർ എന്ന നിലയിൽ പ്രശസ്തനാണ് വില്യം തോംസൺ. ട്രാൻസ്ലാന്റിക്ക് ടെലിഗ്രാഫ് പദ്ധതിയുടെ ബഹുമതിയായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന് സർ പദവി നല്കി. അദ്ദേഹം കടൽ യാത്രകളോട് വളരെ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം നാവികരുടെ കോമ്പസാണ്. അതിനു മുൻപ് ഉപയോഗത്തിലിരുന്നതിന് വളരെ കുറച്ച് കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളു.
ആബ്സല്യൂട്ട് താപനിലയുടെ ഏകകത്തിന് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമായി കെൽവിൻ എന്ന പേരാണ് നൽകിയിരിക്കുന്നത്. താപനിലയുടെ താഴ്ന്ന നിരക്ക്(ആബ്സല്യൂട്ട് സീറോ) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. ലോർഡ് കെൽവിൻ സ്ഥിരീകരിച്ച -273.15 ഡിഗ്രീ സെൽഷ്യസ് (-459.67 ഫാരൻഹീറ്റ് ഡിഗ്രീ) കൃത്യമായി കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 1892ൽ തെർമ്മോഡൈനാമിക്സിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു.