പേൾ എസ്. ബക്കിന്റെ ജന്മദിനം

GJBSNMGL
0
പേൾ എസ്. ബക്ക് (1892-1973) 1892 ജൂൺ 26-ന് വെസ്റ്റ്‌വെർജീനിയയിലെ ഹിൽസ് ബോറോയിൽ ജനിച്ചു. ചൈനയിലെ മതപ്രചാരകരായിരുന്നു മാതാപിതാക്കൾ. കൈക്കുഞ്ഞായിരിക്കുമ്പോൾ ചൈനയിലെത്തിയ പേൾ ബക്ക് നാല്പതു വർഷത്തോളം ഇടവിട്ടിടവിട്ട് ചൈനയിൽ താമസിച്ചു. 1909-ൽ ഷാങ്ഹായിലെ ബോർഡിങ് സ്‌കൂളിൽ ചേർന്നെങ്കിലും പഠനം തുടർന്നില്ല. 1914-ൽ വെർജിനിയയിലെ ലിഞ്ച്ബർഗിലുള്ള റാൻഡോൾഫ്-മകോൺ വിമൻസ് കോളജിൽനിന്ന് ബിരുദം നേടി. 1917-ൽ അമേരിക്കൻ വംശജനും കൃഷിശാസ്ത്രജ്ഞനുമായ ജോൺ ലോസ്സിങ് ബക്കിനെ വിവാഹം ചെയ്തു. വടക്കൻ ചൈനയിലെ ആൻവേ പ്രോവിൻസിൽ ഭർത്താവുമൊത്ത് താമസം. അവിടത്തെ കൃഷിക്കാരായ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ 'ദി ഗുഡ് എർത്ത്' എന്ന നോവലെഴുതാൻ പ്രേരണയായി. 'ഈസ്റ്റ് വിൻഡ് വെസ്റ്റ് വിൻഡ്' എന്ന ആദ്യ നോവൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 1931-ൽ പുറത്തുവന്ന 'ദി ഗുഡ് എർത്ത്' ആഗോള പ്രശസ്തി നേടിക്കൊടുത്തു. വില്പനയിലും ഈ നോവൽ കോളിളക്കമുണ്ടാക്കി. 1932-ൽ പുലിസ്റ്റർ പുരസ്‌കാരം 'ദി ഗുഡ് എർത്തി'ന് ലഭ്യമായി. 1935-ൽ ജോൺ ബക്കുമായുള്ള വിവാഹ ബന്ധത്തിൽനിന്ന് മോചിതയായി. പ്രസാധകനായ റിച്ചാർഡ് ജെ. വാൽഷിനെ പിന്നീട് വിവാഹം ചെയ്തു. 1960-ൽ റിച്ചാർഡ് മരിക്കുംവരെ പേൾ ബക്ക് എഴുതിയ കൃതികളുടെ പ്രസാധകനായി അദ്ദേഹം കൂടെയുണ്ടായിരുന്നു. 1938-ൽ സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് നോബൽ സമ്മാനത്തിനർഹയായി. എ ഹൗസ് ഡിവൈഡഡ്, സൺസ്, ദി പാട്രിയേറ്റ്, ദി ബിഗ് വേവ് തുടങ്ങിയ കൃതികൾ പ്രസിദ്ധപ്പെടുത്തി. 1973 മാർച്ച് 6-ന് വെർമൗണ്ടിൽ വച്ച് നിര്യാതയായി.

Post a Comment

0Comments
Post a Comment (0)