ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ, നിത്യജീവിതത്തിൽ നന്ദി പറയേണ്ട ധാരാളം സാഹചര്യങ്ങൾ ഉണ്ടാകാറില്ലേ.നാം ഓരോരുത്തരും നന്ദി പറയുന്നതും, നന്ദിയോടെ സ്മരിക്കുന്നതും നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. നമ്മളിൽ പലരും ഒരു കാര്യം നല്ലതാണെങ്കിൽ അതുമായി ബന്ധപ്പെട്ട ആളുകളോട് നന്ദി പറയുന്ന ശീലം അധികം കാണിക്കാറില്ല .ഉദാഹരണത്തിന് രുചികരമായ ഭക്ഷണം കഴിച്ചാൽ അത് തയ്യാറാക്കിയ ആളിനോട് നാം നന്ദി പറയാറില്ല. നമുക്ക് കടമയുടെ ഭാഗമായിട്ടാണെങ്കിലും ഒരു സേവനം ചെയ്യുന്ന ആളിനോട് നമ്മളിൽ ഭൂരിപക്ഷം പേരും നന്ദി പ്രകാശിപ്പിക്കാറില്ല. ചികിൽസിച്ച ഡോക്ടറോട്, ശുശ്രൂഷിച്ച നഴ്സിനോട്, സർട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനോട്, പഠിപ്പിച്ച അധ്യാപകരോട്, സാമൂഹിക സേവനം നൽകുന്ന വ്യക്തികളോട് ഒക്കെ തന്നെ നന്ദി പറയാൻ നാം പലപ്പോഴും വിമുഖത കാട്ടാറില്ലേ എന്ന് നമ്മുടെ മനസാക്ഷിയോട് തന്നെ നാം ചോദിക്കേണ്ടതാണ്.നന്ദി പ്രകാശിപ്പിക്കുന്ന ശീലം കുഞ്ഞു പ്രായത്തിലെ വളർത്തികൊണ്ട് വരേണ്ട സത് പ്രവൃത്തിയാണ്. എന്നാൽ നാം എന്തൊക്കെ നന്മയാർന്ന പ്രവർത്തനങ്ങൾ ചെയ്താലും, ഒരു വിലയും കൽപിക്കാത്തവർ എല്ലാവരുടേയും ജീവിതത്തിൽ കൂടിയും കടന്നു പോയിട്ടുണ്ടാകാം.അപ്പോൾ നമ്മളും നല്ല കാര്യങ്ങൾ ചെയ്തവരോട് നന്ദി പ്രകാശിപ്പിച്ചിട്ടുണ്ടോ എന്ന് സ്വയം വിർശനപരമായി ചിന്തിക്കേണ്ടതാണ് .സത് പ്രവൃത്തികൾക്ക് നാം നൽകുന്ന നന്ദി വാക്ക് അത് കേൾക്കുന്നവരുടെ മനസ്സിൽ സന്തോഷം ഉണ്ടാക്കുകയും കൂടുതൽ ഊർജ്ജസ്വലതയോടെ അത്തരം പ്രവൃത്തികൾ ചെയ്യാനവരെ പ്രേരിപ്പിക്കുകയും ചെയ്യും. ചെറിയ സഹായങ്ങൾ ചെയ്യുന്നവരോട് പോലും നന്ദി പ്രകടിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)