ലാറി കോളിൻസിന്റെ ഓർമ്മദിനം

GJBSNMGL
0
ഒരു അമേരിക്കൻ എഴുത്തുകാരനാണ് ലാറി കോളിൻസ് (Larry Collins) (സെപ്റ്റംബർ 14, 1929 – ജൂൺ 20, 2005). ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന് എഴുതിയ "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്.

1929 സെപ്റ്റംബർ 14 ന് അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തു ജനിച്ചു. യെയ്ൽ (Yale) സർവ്വകലാശാലയിൽ നിന്ന് 1951 ൽ ബിരുദമെടുത്തു. ആദ്യം പ്രോക്റ്റർ ആൻഡ് ഗാംബ്ൾ കമ്പനിയുടെ പരസ്യവിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സൈന്യത്തിൽ ചേർന്നു. 1953-55 കാലയളവിൽ സഖ്യശക്തികളുടെ പാരീസിലുള്ള കാര്യാലയത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡൊമിനിക് ലാപിയറെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇരുവരും ചേർന്ന് 43 വർഷത്തിനിടെ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

“ഫ്രീഡം അറ്റ് മിഡ്നൈറ്റ്” എന്ന ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ പശ്ചാത്തലം പറയുന്ന പുസ്തകം 1975.ൽ എത്തി. 1947-48 കാലയളവിൽ ഇന്ത്യ സ്വാതന്ത്യം നേടിയപ്പോഴത്തെ അധികാര കൈമാറ്റവും, രാഷ്ട്രീയ സാഹചര്യവും, ഇന്ത്യ – പാക് വിഭജനവുമൊക്കെ ഇതിൽ പ്രതിപാദ്യ വിഷയങ്ങളാകുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രവും, സംസ്കാരവുമൊക്കെ ഇതിൽ കൃത്യതയോടെ അവതരിപ്പിക്കുന്നു. അവസാന ഇന്ത്യൻ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ മുതൽ ഗാന്ധി വധത്തിലെ പ്രതികളെ വരെ ഈ പുസ്തകത്തിനുവേണ്ടി അഭിമുഖം ചെയ്തു. മൂന്ന് വർഷത്തോളം നീണ്ട ഗവേഷണഫലമാണ് ഈ പുസ്തകം.

Post a Comment

0Comments
Post a Comment (0)