വിജയവും തോൽവിയും

GJBSNMGL
0
പ്രിയമുള്ളവരേ,
ജീവിതത്തിൽ വിജയം മാത്രമല്ല തോൽവിയും നാം ഇരു കൈയും നീട്ടി സ്വീകരിക്കണം.ഒരിക്കലെങ്കിലും തോൽക്കാത്തവർ ആരും കാണില്ല.തോൽവികൾ എപ്പോഴും നമുക്ക് തരുന്നത് തെറ്റുകൾ തിരുത്തി വീണ്ടും മുന്നേറാനുള്ള വലിയ പാഠമാണ്. ജീവിതവിജയം നേടിയിട്ടുള്ളവർ എല്ലാം തന്നെ തോൽവിയുടെ വേദന എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളവർ ആണെന്ന് അവരുടെ ജീവിതപാഠങ്ങൾ വായിക്കുന്നതിലൂടെ മനസ്സിലാക്കിയിട്ടുണ്ട് .

ഒരാൾ തോൽക്കുമ്പോൾ വേറൊരാൾ വിജയക്കൊടി പാറിക്കുമെന്നും അത് സമചിത്തതയോടെ ഉൾക്കൊള്ളാനും, അവരോട് ദേഷ്യം തോന്നാതിരിക്കാനും നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.നല്ല പ്രവർത്തനങ്ങൾ ആത്മാർത്ഥമായി ചെയ്താൽ നല്ലതു ലഭിക്കുമെന്നും,എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നവർ എല്ലാം തികഞ്ഞവരാണെന്നുമുള്ള ധാരണയും വേണ്ട. കൂടുതൽ പ്രതിസന്ധികൾ തരണം ചെയ്തവർക്കായിരി ക്കും എന്തും നേരിടാനുള്ള മനക്കരുത്ത് കൂടുതലുണ്ടെന്നും മനസ്സിലാക്കുക. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യം കാണിക്കുന്ന വ്യക്തിയാണ് ഏറ്റവും അധികം ദൂരം സഞ്ചരിക്കുക. പരിചയമുള്ള വെള്ളത്തിൽ മാത്രം സഞ്ചരിക്കുന്ന തോണി കരയിൽ നിന്നും ഏറെ ദൂരം പോവുകയില്ല എന്നോർക്കുക.തോൽ‌വിയിൽ നിന്ന് വിജയിക്കണമെങ്കിൽ വാശി വേണം. പക്ഷേ വാശി ഒരിക്കലും വ്യക്തിയോട് ആകാനും പാടില്ല. അത് നിങ്ങളുടെ വിജയത്തോട് ആയിരിക്കണം.

"ആദ്യ പരാജയം അഭിമുഖീകരിക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം വിജയകരമായ കണക്കുപോലും തുടങ്ങുന്നത് സീറോയിൽ നിന്നാണ്" എന്ന Dr.എ പി ജെ യുടെ വചനങ്ങൾ മനസ്സിൽ സൂക്ഷിക്കാം. എല്ലാപേർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)