ലോകമാകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പിന്തുണയെന്ന നിലയ്ക്കാണ് ഈ ദിനം ലോകം ആചരിക്കുന്നത്. സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ജീവിക്കാനിടം തേടി അന്യദേശം തേടി ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ദുരന്തങ്ങളുടെ ബാക്കിപത്രമായിന്നും ജീവിക്കുന്നവര്‍ക്കുള്ള ആദരവായാണ് 2001ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായഹസ്തമായി മാറാനുള്ള അവസരമാണോരോ അഭയാര്‍ത്ഥി ദിനവും.
സ്വന്തംനാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിപ്പായിക്കപ്പെടുന്നത് തീര്‍ച്ചയായും ഹൃദയഭേദകമാണ്. ഒറ്റരാത്രി കൊണ്ട് ജനങ്ങള്‍ നാടില്ലാത്തവരായി മാറുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയിലേക്ക് എറിയപ്പെടുന്നു. പലപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ മൂലവും പലര്‍ക്കും വീട് വിട്ട് പോകേണ്ടി വരുന്നുണ്ട്. യുദ്ധങ്ങളും കലാപങ്ങളും പ്രകൃതി ദുരന്തങ്ങൾ പോലും ബാക്കി വയ്ക്കുന്നത് കാലുറപ്പിക്കാൻ ഇടം നേടുന്ന ഒരു കൂട്ടം നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളാണ്. അയലൻ കുർദിയെ പോലെ അനേകായിരം കുഞ്ഞുങ്ങൾ, അതിലേറെ മനുഷ്യർ ജീവനും കൈപിടിച്ച് കാലുറപ്പിക്കാൻ നോക്കിയവർ, പാതിവഴിയിൽ പൊലിഞ്ഞവർ ഇവരെയെല്ലാം ഓർത്തുകൊണ്ടാണ് ഈ വർഷവും ലോകം അഭയാത്ഥി ദിനം കടന്ന് പോകുന്നത്.
വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത എന്നിവ മൂലം താന്‍ ആക്രമിക്കപ്പെടുമെന്ന ഭീതിമൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരെയാണ് ഐക്യരാഷ്ട്രസഭയുടെ 1951ലെ അഭയാര്‍ത്ഥി കണ്‍വന്‍ഷന്‍ പ്രകാരം അഭയാര്‍ത്ഥിയുടെ നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നത്.