സൽമാൻ റഷ്ദിന്റെ ജന്മദിനം

GJBSNMGL
0
സൽമാൻ റഷ്ദി (ജനനപ്പേര് അഹ്മെദ് സൽമാൻ റഷ്ദി, ജൂൺ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചു) ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തിൽ നിന്ന് ശകതമായ വിമർശനങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു. 2022 ആഗസ്റ്റ് 12ന് ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂഷനിൽ പ്രഭാഷണത്തിനെത്തിയ അദ്ദേഹം ഗുരുതരമായി ആക്രമിക്കപ്പെട്ടു.

Post a Comment

0Comments
Post a Comment (0)