തലയൽ എസ്.കേശവൻനായരുടെ ഓർമദിനം

GJBSNMGL
0
വിൽപ്പാട്ട് കലാകാരനും അഭിഭാഷകനുമായിരുന്ന തലയൽ എസ്.കേശവൻനായരുടെ ഓർമദിനമാണിന്ന് . നവീന വില്പാട്ടിന്റെ ഉപജ്ഞാതാവായ തിരുവട്ടാർ ബാലൻ പിള്ളയുടെ ശിഷ്യനായിരുന്നു കേശവൻ നായർ. യക്ഷിക്കഥകളും തമ്പുരാൻ കഥകളും പാടിയിരുന്ന വില്പാട്ടിൽ മാറ്റം വരുത്തി നിരവധി പുതുമകളോടെ അവതരിപ്പിച്ചു. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിത കഥയും കേശവൻ നായർ വില്പാട്ടിലൂടെ വേദികളിൽ അവതരിപ്പിച്ചിരുന്നു. 2015 ജൂലൈ 13 ന് അദ്ദേഹം മരണമടഞ്ഞു .ചപ്പും ചവറും’ എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ ഓർമക്കുറിപ്പുകൾ മരണാനന്തരം കണ്ടെടുത്ത്‌ പുസ്‌തകരൂപത്തിലാക്കിയിട്ടുണ്ട്‌. തലയൽ കേശവൻ നായർ ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, ഫോക്ക്‌ലോർ അക്കാദമി അവാർഡ്, ഫോക്ക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ്, തിക്കുറിശ്ശി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

Post a Comment

0Comments
Post a Comment (0)