ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ,

ജീവിതത്തിൽ നാം സ്വയം വിലയിരുത്തൽ നടത്തുന്നത് മികച്ച സ്വഭാവ രൂപീകരണത്തിനും, വ്യക്തിത്വ വികാസത്തിനും അനിവാര്യമാണ്. ഞാനിന്ന് മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും നന്മയാർന്ന പ്രവൃത്തികൾ ചെയ്തുവോ? നന്മ എന്നത് നമ്മുടെ മനസ്സിൽ നിന്നും സ്വയം തോന്നേണ്ടതാണ്. മുതിർന്നവരിൽ നിന്നും, അധ്യാപകരിൽ നിന്നും, സമൂഹത്തിൽ നിന്നും നന്മയുടെ നല്ല മാതൃകകൾ സ്വീകരിക്കാവുന്നതുമാണ്. സഹപ്രവർത്തകർക്കോ, കൂട്ടുകാർക്കോ ഇന്ന് എന്തെങ്കിലും സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിഞ്ഞോ? ഞാനിന്ന് വീട്ടിലും, ജോലിസ്ഥലത്തും മാന്യതയോടെയും, ബഹുമാനത്തോടെയുംആണോ പെരുമാറിയത്? ഞാനിന്ന് ആരോടെങ്കിലും പ്രത്യേക പരിഗണനയോ,വേർതിരിവോ,കാണിച്ചുവോ? ഇങ്ങനെ നാം ഓരോരുത്തരും സ്വയം വിലയിരുത്തൽ നടത്തണമെങ്കിൽ നാം നല്ല മാതൃകകൾ കാണുകയും, പിന്തുടരുകയും, ചെയ്യണം. സത്യത്തിന്റെ പാതയിലൂടെ നാം ഓരോരുത്തരും ജീവിക്കാൻ ശീലിച്ചാൽ മികച്ച വ്യക്തിത്വത്തിനുടമകളായി മാറുമെന്നതിൽ സംശയമില്ല.

ഇന്ന് ജൂലൈ 12 ലോക മലാല ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, അവകാശങ്ങൾക്കും വേണ്ടി ശബ്ദിച്ച, നോബൽ സമ്മാന ജേതാവായ മലാല യൂസഫ് സായിയുടെ ജന്മദിനമാണ് മലാല ദിനമായി ആചരിക്കുന്നത്.നാം മലാലയെപ്പോലെ നന്മ ചെയ്യാൻ കഴിയുന്ന ഒരവസരവും പാഴാക്കരുത്.നന്മ നല്ല പ്രവൃത്തി മാത്രമല്ല സമ്മാനിക്കുന്നത്. അത് ചെയ്യുന്ന ആളിനേയും നല്ലതാക്കുന്നു. "ഒരു പെൺകുട്ടിയ്ക്കും, ഒരു അധ്യാപകനും, ഒരു പേനയ്ക്കും, ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാകും", എന്ന മലാലയുടെ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് എല്ലാപേർക്കും നന്മയും, സന്തോഷവും നിറഞ്ഞ ദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)