ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).
അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ അകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.
1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളെ (Atom) കൊണ്ടു നിർമ്മിച്ചതാണ്,പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല എന്ന് അദ്ദേഹം കണ്ടെത്തി. അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയെപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)