ഐതിഹ്യമാലകളുടെ വിസ്മയ ലോകം മലയാളിക്ക് മുന്നില്‍ തുറന്നുനല്‍കിയ എഴുത്തുകാരനായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ചരമവാര്‍ഷിക ദിനമാണ് ജൂലൈ 22. 1855 മാര്‍ച്ച് 23 ന് കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാര്‍ത്ഥ പേര് വാസുദേവന്‍. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാല്‍ ആദ്യം തങ്കു എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേര്‍ത്ത് പില്‍ക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.
സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ശങ്കുണ്ണി പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്ന് പഠിക്കുകയായിരുന്നു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ല്‍ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടര്‍ന്നു.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് 36-ാമത്തെ വയസ്സില്‍ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാൻ്റെ നിര്‍ബന്ധത്താലായിരുന്നു.1881 മുതല്‍ പന്ത്രണ്ടു വര്‍ഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാന്‍ തുടങ്ങി. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു. 1898 മുതലാണ് ഐതിഹ്യമാല രചന ആരംഭിച്ചത്. മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടര്‍ന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി. 1937 ജൂലൈ 22-ന് അദ്ദേഹം അന്തരിച്ചു.
ഇത്രയധികം രാജകീയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ഒരു എഴുത്തുകാരന്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. ആയിരത്തൊന്നു രാവുകളുടേയും ഈസോപ്പ് കഥകളുടേയും ഗണത്തിലേക്ക് ചേര്‍ത്തുവെക്കാനാവുന്ന രചനയാണ് ഐതിഹ്യമാല. കേരളത്തിന്റെ ചരിത്രവും ഐതിഹ്യവും കഥകളിലൂടെ ആവിഷ്‌കരിക്കുന്ന എക്കാലത്തെയും ക്ലാസിക്ക് കൃതിയായി ഐതിഹ്യമാല മാറി.