ശുഭദിനം,

GJBSNMGL
0
പ്രിയ രക്ഷിതാവേ ...
രാവിലെ എഴുന്നേൽക്കുന്ന സ്വഭാവം കൂട്ടുകാർക്ക് ഉണ്ടാവണം...
രാവിലത്തെ കാഴ്ചകളും നനുത്ത അന്തരീക്ഷവും മനസ്സിന് നൽകുന്ന ഉന്മേഷം അനുഭവിച്ച് തന്നെയറിയണം...
അതി രാവിലെ മനസ്സും ബുദ്ധിയും ശരീരവും ഉണർന്നിരിക്കും....
വായനയ്ക്കും എഴുത്തിനും സ്വയം പഠനത്തിനും പറ്റിയ സമയം രാവിലെയാണ്...
ശരിക്കും പതിഞ്ഞ ശബ്ദത്തിൽ സംഗീതം ആസ്വദിച്ച് പഠനത്തിൽ മുഴുകാൻ കഴിഞ്ഞാൽ അതും നന്നായിരിക്കും...
രാവിലെ കുട്ടികൾ എഴുന്നേൽക്കണമെങ്കിൽ അത് രക്ഷിതാവിൻ്റെ കൂടി ശീലമാവണം...

വഴക്കു പറയാതെ സ്നേഹപൂർവം കുട്ടികളെ ഉണർത്തി അവർക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾക്കൊപ്പം ചായയും നൽകി അവരെ പഠനമുറിയിലേയ്ക്ക് നയിക്കാൻ കഴിയണം...
രാവിലെ അവരോട് പറയാൻ ചില നല്ല കാര്യങ്ങൾ കൂടി വേണം...
സദ്ചിന്തകളും ദിന പ്രത്യേകതകളും അവരോട് പങ്കു വയ്ക്കാം...
" ഇന്ന് ജൂലൈ എത്രാം തിയതി എന്നറിയാമോ ?
ജൂലൈ 21, ഞായർ ...
ഇന്ന് ചാന്ദ്രദിനം കൂടിയാണ്
ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങിയ ദിനം...
എഴുത്തുകാരനായ ഹെമിങ് വേയുടെയുടെ ജന്മദിനം ..
എഴുത്തുകാരിയായ പി.ആർ ശ്യാമളയുടെ ഓർമദിനം ... "
ഇങ്ങനെ പറയാൻ കഴിയണം...
കുട്ടികളോട് നല്ല ദിനം ആശംസിക്കുന്നത് ഒരു ശീലവും സംസ്കാരവുമായി മാറ്റാൻ
ശ്രമിക്കണേ ......
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)