ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ,
ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് നാം മറ്റുള്ളവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ അംഗീകരിക്കാനും, പ്രോത്സാഹിപ്പിക്കാനുമുള്ള മനസ്സുണ്ടാവുക എന്നതാണ്. ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും, പ്രോത്സാഹനവുമാവാം, ഒരു പക്ഷേ ഓരോരുത്തരും ഇപ്പോഴും ഓർത്തിരിക്കുന്നതും, അവരെ മുന്നോട്ട് നയിക്കുന്നതും.

പ്രോത്സാഹനം എപ്പോഴും ചെറിയ ശ്രമങ്ങൾ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് എന്നോർക്കുക. നിത്യജീവിതത്തിൽ നാം ഓരോരുത്തരും പല തരത്തിലുള്ള ജോലികളാൽ തിരക്കിലാണ്. എന്നാൽ നാം ഓരോരുത്തരുടെ ഉള്ളിലും പലവിധത്തിലുള്ള കഴിവുകളുമുണ്ട്.അതെല്ലാം സ്വയം കണ്ടെത്തി പ്രയോജനപ്പെടുത്താൻ നാം ഓരോരുത്തർക്കും കഴിയണം .

ഏതു പ്രായത്തിലാണെങ്കിലും ചെറിയ പ്രോത്സാഹനങ്ങൾ പോലും കൂടുതൽ മികവോടുകൂടി പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം കൂട്ടുമെന്നതിൽ സംശയമില്ല. പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരിക്കലും ആരുടെയും കഴിവുകൾ വില കുറച്ചു കാണിക്കാതെയെങ്കിലും ഇരിക്കണം. ഒന്നിനും സമയമില്ല എന്ന് പറയുന്നതിനു പകരം ഉള്ള സമയം ഫലപ്രദമായി മറ്റുള്ളവർക്ക് വേണ്ടിയും വിനിയോഗിക്കുക.കുഞ്ഞു പ്രായത്തിലെ കൂട്ടുകാരുടെ വിഭിന്നങ്ങളായ കഴിവുകളെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ഉത്തരവാദിത്തമാണ്.

പരിമിതികൾ നമ്മുടെ മനസ്സിൽ മാത്രമാണ് ജീവിക്കുന്നത്. എന്നാൽ നാം നമ്മുടെ ഭാവനകൾ ഉപയോഗിക്കുകയാണെങ്കിൽ, നമ്മുടെ സാധ്യതകൾ പരിധിയില്ലാത്തതായി ത്തീരും. ജീവിതം അളക്കേണ്ടത് "ജീവിതത്തിൽ ഒരാൾ എത്തിച്ചേർന്ന സ്ഥാനത്താലല്ല, അവൻ മറി കടന്ന പ്രതിബന്ധങ്ങൾ കൊണ്ടല്ല "എന്ന ബുക്കറിന്റെ വാക്കുകൾ ഓർമിപ്പിച്ചു കൊണ്ട് എല്ലാപേർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)