ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ,
ലോകത്തിലെ ഏറ്റവും മികച്ച പുസ്തകം നമ്മൾ തന്നെയല്ലേ? എന്തെല്ലാം കാര്യങ്ങളാണ് ദിനം പ്രതി നമ്മുടെ മനസ്സിൽ കുറിച്ച് വച്ചിരിക്കുന്നത്. "പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സാധ്യമാവുന്നത്"എന്ന സാമുവൽ ബട്ലറുടെ വാക്കുകൾക്ക് നാം ഓരോരുത്തരുടെയും ജീവിതവുമായി ബന്ധമുണ്ട്.

പുസ്തകം പോലെ ജീവിതമാകുന്ന പുസ്തകവും ഇടയ്ക്കിടയ്ക്ക് മറിച്ചു നോക്കുകയും, ഓർമകൾ പുതുക്കുകയും, വായിച്ചിട്ട് വേണ്ട തിരുത്തലുകൾ വരുത്തുകയും വേണം.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് ഒരിടത്തു സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നല്ല. ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകണം.ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകിയാൽ മാത്രമേ കൂടുതൽ അറിവ് ആർജിക്കാനും മികച്ച പുസ്തകം മനസ്സിൽ നിൽക്കുന്നത് പോലെ, നമ്മുടെ നന്മയാർന്ന പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തി നല്ലൊരു ഓർമയായി നിലനിൽക്കുകയും ചെയ്യുകയുള്ളൂ.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)