ഫ്രാൻസ് കാഫ്കയുടെ ജന്മദിനം

GJBSNMGL
1 minute read
0
ഞാൻ എഴുത്തുകാരനാകാൻ ദൈവം ആഗ്രഹിച്ചിരുന്നില്ല; പക്ഷേ, എനിക്ക് വേറെ വഴിയില്ലായിരുന്നു’ സ്വന്തം സാഹിത്യജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക പറഞ്ഞതാണിത്. ആധുനികതയുടെ ഏറ്റവും ശക്തമായ മുഖമായിരുന്നിട്ടും ആധുനികമനുഷ്യജീവിതത്തിന്റെ അർഥശൂന്യതയിലേക്ക് വിരൽചൂണ്ടുന്നവയായിരുന്നു കാഫ്കയുടെ കൃതികൾ.

ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു ഫ്രാൻസ് കാഫ്ക (ജൂലൈ 3, 1883 – ജൂൺ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ "ന്യായവിധി" (1913), "ശിക്ഷാകോളനിയിൽ" (1920, ഇൻ ദ് പീനൽ കോളനി) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ മെറ്റമോർഫോസിസ്" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" (ദ് ട്രയൽ), "ദുർഗ്ഗം" (ദ് കാസിൽ), അമേരിക്ക (Amerika) എന്നിവ ഉൾപ്പെടുന്നു.

Post a Comment

0Comments
Post a Comment (0)