അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിന

GJBSNMGL
1 minute read
0
ഇന്ന് ജൂലെെ മൂന്ന്. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം (international plastic bag free day). പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് പോലും ഭീഷണിയാണ്. കരയിലും കടലിലും അടിഞ്ഞു കിടക്കുന്ന ഇത്തരം മാലിന്യങ്ങൾ ജീവജാലങ്ങൾക്ക് ഭീഷണിയാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും നമ്മളിൽ പലരും ഇന്നും ഈ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നവരാണ്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം നമ്മുടെ പരിസ്ഥിതിക്ക് വർദ്ധിച്ചുവരുന്ന ദോഷങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. സീറോ വേസ്റ്റ് യൂറോപ്പിലെ (ZWE) റെസീറോയിലെ അംഗം ആരംഭിച്ച ഈ ദിനം 2008 ജൂലൈ 3 മുതലാണ് ആഘോഷിച്ച് തുടങ്ങിയത്. ആദ്യ വർഷത്തിൽ കാറ്റലോണിയയിൽ മാത്രമാണ് ഈ ദിവസം അടയാളപ്പെടുത്തിയിരുന്നത്. ഒരു വർഷത്തിനുശേഷം, യൂറോപ്യൻ യൂണിയനും തുടർന്ന് മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആചരിച്ച് തുടങ്ങി.

പ്ലാസ്റ്റിക് ബാഗുകൾ പൊടിഞ്ഞ് ഇല്ലാതാകാൻ 100-500 വർഷങ്ങൾ എടുക്കുമെന്നതിനാൽ, ഇത് മണ്ണിലേക്ക് വലിച്ചെറിയുന്നത് മുതൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നു. സമുദ്രജീവികളുടെ ജീവന്‌ ഗുരുതരമായ വെല്ലുവിളികളാണ് ഇതുവഴി കാരണമാകുക. അതിനാൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ദോഷഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകേണ്ടത് അത്യാവശ്യമാണ്.

പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ അല്ലെങ്കിൽ തുണി ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ നിന്ന് പരിസ്ഥിതിയെ രക്ഷപ്പെടുത്തുന്നതിനുമായി ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായി നിശ്ചയിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)