ശുഭദിനം

GJBSNMGL
1 minute read
0
പ്രിയമുള്ളവരേ,
ആരാണ് ആരോഗ്യവാനായ മനുഷ്യൻ? നന്നായി ഭക്ഷിക്കുന്ന, അധ്വാനശേഷിയും, ചലനശേഷിയുമുള്ള, വൈദ്യസഹായം ആവശ്യമില്ലാത്ത ഒരാൾ എന്നാണ് ആദ്യം മനസ്സിലെത്തുന്ന വിശേഷണം. സത്യത്തിൽ പൂർണ്ണ ആരോഗ്യത്തോടെ ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുന്നില്ല.

എന്നാൽ ദൃഢമായ ഒരു മനസ്സുള്ളവരെയാണ് ആരോഗ്യവാന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടത്.

മനസ്സും, ശരീരവും തമ്മിലുള്ള പാരസ്പര്യമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിന് വരുന്ന ചെറിയ മാറ്റങ്ങൾ പോലും മറ്റേ ഘടകത്തെ വളരെ അധികം സ്വാധീനിക്കുന്നു.

ഒരു റോസാപുഷ്പത്തെ ഇതുമായി ബന്ധപ്പെടുത്തി ഉദാഹരിക്കാം. അതിന്റെ നിറവും മണവും തമ്മിലുള്ള ഒരു ബന്ധം പോലെയാണ് മനുഷ്യന്റെ ശരീരവും, മനസ്സും തമ്മിലുള്ള അടുപ്പം. കടലാസുകൊണ്ട് വെട്ടിയുണ്ടാക്കിയ ഒരു കലാസൃഷ്ടി ഒരിക്കലും ഒരു റോസാപുഷ്പമാവില്ല. കാഴ്ചയിലെ അനുകരണം മാത്രമാണത്. പ്രകൃതി നൽകിയ സ്വാഭാവികസൗരഭ്യം പുനസൃഷ്ടിക്കാൻ ആർക്കും സാധിക്കുകയുമില്ല.

ശക്തനും, സുന്ദരനുമായ ഒരു വ്യക്തിയേക്കാൾ നാം ബഹുമാനിക്കുന്നത് സൽസ്വഭാവിയും മാന്യനുമായ ഒരാളെയാണ്. സംശുദ്ധമായ മനസ്സില്ലെങ്കിൽ എത്ര ആരോഗ്യമുള്ള വ്യക്തിയായാലും "ആരോഗ്യവാൻ "എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. ദൃഢമായ ഒരു ശരീരത്തിൽ അസ്വസ്ഥമായ ഒരു മനസ്സാണെങ്കിൽ അതും രോഗാവസ്ഥ തന്നെയാണ്. അതുകൊണ്ട് നല്ലൊരു സ്വഭാവ രൂപീകരണമാണ് ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന അടിത്തറ എന്നോർക്കുക.

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ എന്നോർമ്മിപ്പിച്ചുകൊണ്ട് എല്ലാപേർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)