ജോര്‍ജ് ബര്‍ണാര്‍ഡ് ഷായുടെ ജന്മദിനം

GJBSNMGL
0
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

1856 ജൂലൈ 26-ന് അയര്‍ലണ്ടിലെ ഡബ്ലിനിലായിരുന്നു ജോര്‍ജ് ബര്‍ണാഡ് ഷായുടെ ജനനം. സോഷ്യലിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയന്‍ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവര്‍ഗ്ഗചൂഷണങ്ങള്‍ക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബല്‍ സമ്മാനവും(1925) ഓസ്‌കര്‍ പുരസ്‌കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ് ബെര്‍ണാര്‍ഡ് ഷാ. ബഹുമതികളില്‍ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബല്‍ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഭാര്യയുടെ പ്രേരണയാല്‍ അതു സ്വീകരിച്ചു. 1943 സെപ്റ്റംബര്‍ 12-ന് അദ്ദേഹം അന്തരിച്ചു
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)