ജൂലൈ 26 ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനമായി യുനെസ്കൊ (UNESCO) ആചരിക്കുന്നു. ഈ ദിനാചരണത്തിലൂടെ, കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ "അതുല്യവും സവിശേഷവും ദുർബലവുമായ ആവാസവ്യവസ്ഥ" എന്ന നിലയിലുള്ള അവബോധം വളർത്താനും അവയുടെ സുസ്ഥിരമായ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനും യുനെസ്കൊ ലക്ഷ്യമിടുന്നു.
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ് കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്.
80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് ഇവ കാണപ്പെടുന്നുണ്ടെന്നാണ് കണക്ക്. അധികവും ആന്തമാൻ നിക്കോബാർ ദീപുകളുടെ കിഴക്കൻതീരങ്ങളിലാണ്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ.
ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്‌സിജനും പുറത്ത് വിടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ജലാശയങ്ങൾക്ക് സമീപം കണ്ടൽ ചെടികൾ നട്ടു വളർത്തുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ ഒരു മാർഗം.
കേരളത്തിൽ കല്ലേൻ പൊക്കുടൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ഒരു പരിസ്ഥിതി പ്രവർത്തകനാണ്. ഇത്തരം കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)