മലയാളത്തിലെ പ്രഗല്ഭനായ ഒരു കളിയെഴുത്തുകാരനായിരുന്നു വിംസി എന്ന വി.എം ബാലചന്ദ്രൻ (1925 നവംബർ 25-2010 ജനുവരി 9). കളിയെഴുത്തിന്റെ കുലപതി എന്നാണ് മലയാള പത്രലോകത്ത് വിംസി വിശേഷിപ്പിക്കപ്പെടാറ്.
മലയാള പത്രങ്ങൾ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയതിൽ വിംസിയുടെ കളിയെഴുത്ത് ശൈലിക്ക് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെടുന്നു. കാല്പന്തുകളിയായിരുന്നു വിംസിയുടെ ഇഷ്ടമേഖല.
മാതൃഭൂമി, കാലികറ്റ് ടൈംസ്, മാധ്യമം എന്നീ പത്രങ്ങളുടെ സ്പോർട്ട്സ് കോളങ്ങളിൽ വിംസിയുടെ ചടുലമായ കളിയെഴുത്തുകൾ ദീർഘകാലം തുടർന്നിരുന്നു. കളിക്കളത്തിലെ പിരിമുറുക്കങ്ങൾ ഒപ്പിയെടുത്ത് വായനക്കാരെ കളിയനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വിംസി കാണികളുടെ പക്ഷത്തുനിന്ന് മലയാളത്തിലെ കളിയെഴുത്തു പത്രപ്രവർത്തനത്തിന് പുതിയ മാനം നൽകി.
വിംസിയുടെ ആത്മകഥ "വാൽക്കഷ്ണം" എന്ന പേരിൽ പുറത്തിറങ്ങി. 2010 ജനുവരി 9 നു 84-ആം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)