ശുഭദിനം January 10

GJBSNMGL
0
പ്രിയമുള്ളവരെ,
കൃതജ്ഞത ഒരു മനോഭാവമല്ല. തനിക്ക് ലഭിച്ച കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നിങ്ങളുടെ ഉള്ളം നിറയ്ക്കുമ്പോൾ നിങ്ങളിൽ നിന്ന് ഒഴുകുന്ന ഒന്നാണ് കൃതജ്ഞത.

"കൃതജ്ഞത എന്നത് സദ്ഗുണങ്ങളിൽ ഏറ്റവും മഹത്തായത് മാത്രമല്ല മറ്റെല്ലാവരുടെയും രക്ഷിതാവാണ് എന്ന "സിസറോയുടെ വാക്കുകൾ ഉൾക്കൊള്ളാനും കൂടി നമുക്ക് ശ്രമിക്കാം.

സന്തോഷകരമായ ജീവിതം നേടാൻ നന്ദിയുള്ളവർ ആയിരിക്കേണ്ടത് അത്യാവശ്യമാണെന്ന് നാമെല്ലാവരും വിശ്വസിക്കുന്നു. ഒരു വ്യക്തി തന്നെ ജീവിതത്തിൽ നന്മയെ അംഗീകരിക്കുമ്പോൾ, ഉള്ളതിൽ കൂടുതൽ സന്തുഷ്ടനാകും, ഇല്ലാത്തതിൽ നിരാശപ്പെടാതിരിക്കാനും അത് ഒരാളെ പ്രാപ്തനാക്കുന്നു.

കൃതജ്ഞത ഒരാളുടെ ജീവിതനിലാരം മെച്ചപ്പെടുത്തുമെന്ന് അനുമാനിക്കാം . ഒരു വ്യക്തി കൂടുതൽ വൈകാരികമായി സ്ഥിരത കൈവരിക്കുന്നു. മാനസിക പിരിമുറുക്കം കുറയുന്നു. നന്ദിയുള്ളവരായിരിക്കുക എന്നത് ഒരു വ്യക്തിക്ക് മനസമാധാനം നൽകുന്നു.

ജീവിതത്തിൽ കൃതജ്ഞതയുടെ ഒരു മനോഭാവം വളർത്തിയെടുക്കുക. നിങ്ങൾക്ക് സംഭവിക്കുന്ന എല്ലാത്തിനും നന്ദി പറയുക. മുന്നോട്ടുള്ള ഓരോ ചുവടും നിങ്ങളുടെ നിലവിലെ സാഹചര്യത്തെക്കാൾ വലുതും മികച്ചതുമായ എന്തെങ്കിലും നേടുന്നതിനുള്ള ഒരു ചുവടുവെപ്പ് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രവർത്തിക്കുക....
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)