കെ ജെ യേശുദാസിൻ്റ ജന്മദിനം

GJBSNMGL
0
ഗാനഗന്ധര്‍വ്വന്‍ എന്നു കേള്‍ക്കുമ്പോള്‍ ഗാനാസ്വാദകരുടെ ഓര്‍മയില്‍ വരുന്നത് ഒരു മുഖം മാത്രം. എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ കാട്ടാശ്ശേരി ജോസഫ് യേശുദാസ്സെന്ന കെ ജെ യേശുദാസിൻ്റെ (K J Yesudas) ജന്മദിനമാണിന്ന് . 1940 ജനുവരി 10 ന് കൊച്ചിയിൽ ജനിച്ച ഇദ്ദേഹം പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് '

1961 നവംബര്‍ 14ന് രാമന്‍ നമ്പിയത്ത് (Raman Nambiyath) നിര്‍മിച്ച് കെഎസ് ആന്റണി(K S Antony) സംവിധാനം ചെയ്ത കാല്‍പാടുകള്‍(Kalpadukal) എന്ന ചിത്രത്തിന് വേണ്ടിയാണ് 21 വയസ്സുകാരനായ യേശുദാസിന്റെ(K J Yesudas) സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ (Bharani Studio)ആദ്യമായി റെക്കോര്‍ഡ് ചെയ്തത്. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌.

പിന്നീടങ്ങോട്ട് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്.കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)