ശുഭദിനം January 13

GJBSNMGL
0
പ്രിയമുള്ളവരെ,
ഏതുനിമിഷത്തിലും ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തെരഞ്ഞെടുക്കാനും അവധാനതയോടെ വെടിപ്പായും വേഗത്തിലും ആ കാര്യം ചെയ്തു തീർക്കുകയും ചെയ്യാനുള്ള നിങ്ങളുടെ കഴിവാണ് മറ്റേത് കഴിവിനെക്കാളും( സ്വായത്തമായതോ അഥവാ നേടിയെടുത്തതോ ) നിങ്ങളെ വിജയത്തിലേക്ക് നയിക്കുക.

നല്ലൊരു ജീവിതത്തിനും വിജയകരമായ തൊഴിലിനും ആത്മവിശ്വാസത്തിനും ഉള്ള താക്കോൽ പ്രധാനപ്പെട്ട ജോലികൾ തുടങ്ങുകയും തീർക്കുകയും ചെയ്യുന്ന സ്വഭാവം വികസിപ്പിച്ചെടുക്കലാണ്.

എല്ലാ ദിവസവും രാവിലെ ആദ്യം തന്നെ ഏറ്റവും വിഷമം പിടിച്ച ജോലി ചെയ്തു തീർക്കുന്ന സ്വഭാവം ജീവിതം മുഴുവൻ പ്രാവർത്തികമാക്കുകയാണ് നിങ്ങളുടെ പ്രവൃത്തിമികവും ഉത്പാദനക്ഷമതയും ഉയർന്നു തന്നെ നിൽക്കുന്നതിനുള്ള ഉപായം.

ഏതു കഴിവും സ്വായത്തമാക്കാനുള്ള വിദ്യ പരിശീലനമാണ്. നമ്മുടെ മനസ്‌ ഒരു പേശിയെ പോലെയാണ്. ഉപയോഗിക്കുന്തോറും അതിന്റെ ശക്തി വർദ്ധിക്കും.പരിശീലനം കൊണ്ട് നമുക്ക് വേണമെന്ന് തോന്നുന്ന ഏത് സ്വഭാവ രീതിയും പഠിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യാൻ കഴിയും.

ചിന്താ സാന്ദ്രതയും ഏകാഗ്രതയും സ്വഭാവ രീതികളാക്കി വികസിപ്പിച്ചെടുക്കാൻ തീരുമാനം, അച്ചടക്കം, നിശ്ചയദാർഢ്യം എന്നീ മൂന്ന് ഗുണങ്ങളാണ് വേണ്ടത്.

നാം ആഗ്രഹിച്ചിട്ടുള്ളത് പോലെ കൂടുതൽ ഉത്പാദനക്ഷമതയും കഴിവും കാര്യശേഷിയും ഉള്ള ഒരാൾ ആകാനുള്ള നിങ്ങളുടെ ശ്രമങ്ങളുടെ വേഗത കൂട്ടാൻ ഒരു വിശിഷ്ട മാർഗമുണ്ട്. പ്രധാനപ്പെട്ട ജോലികൾ വേഗത്തിൽ തന്നെ ചെയ്തു തീർക്കുന്ന രീതി തുടരെത്തുടരെ പ്രാവർത്തികമാക്കുന്ന ഒരാളായി സ്വയം കാണുക.

ആവർത്തനത്തിലൂടെയും പ്രവർത്തനത്തിലൂടെയും നിങ്ങൾ സ്വയം പരിശീലിക്കുമ്പോൾ ...... നീട്ടിവെക്കാനുള്ള ചോദനയെ മറികടക്കുമ്പോൾ ...... പ്രധാനപ്പെട്ട ജോലികൾ വേഗത്തിൽ മുഴുമിപ്പിക്കുമ്പോൾ ....... നിങ്ങൾ ജീവിതത്തിലെ വേഗപാതയിലൂടെ നിങ്ങളുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുന്ന ഒരാളായി മാറിയിരിക്കും .

വിജയിക്കാൻ വേണ്ടത് ലക്ഷ്യബോധം, എന്താണ് വേണ്ടത് എന്ന അറിവ്, അത് നേടാനുള്ള ഉൽക്കടമായ ആഗ്രഹം എന്നിവ മാത്രം "എന്ന നെപ്പോളിയൻ ഹില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് ശുഭദിനം നേരുന്നു.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)