ഡോ.എം. ലീലാവതിയുടെ ജന്മദിനം

GJBSNMGL
0
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട്. 1927 സെപ്തംബർ 16-ന് ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ. എം ലീലാവതി.2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ഇവര്‍ അര്‍ഹയായിട്ടുണ്ട്. മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യമാണ് ഡോ. എം ലീലാവതിയുടേത്. 40കളിലാണ് അവര്‍ മലയാളസാഹിത്യത്തിലേക്കു കടക്കുന്നത്. ജി ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണമാരാരെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അത്. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലി അവരുടെ പ്രത്യേകതയാണ്. കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ടീച്ചര്‍ കവിത, നോവല്‍, ചെറുകഥ, മറ്റു സാഹിത്യശാഖകള്‍, വേദാന്തം എന്നിവയെ മുന്‍നിര്‍ത്തിയും നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)