ലോക ഓസോൺ ദിനം

GJBSNMGL
0
ലോക ഓസോൺ ദിനം ( International Day for the Preservation of the Ozone Layer ) സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം. ഈ ഉടമ്പടിയെ മോണ്‍ട്രിയല്‍ ഉടമ്പടി ( പ്രോട്ടോകോൾ ) എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്. ഭൂമിയിൽനിന്ന് 20 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണിതെന്നു പറയാം. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര (O3) ഉണ്ടാകുന്നത്. ജീവികൾക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികൾ സൂര്യനിൽനിന്നു പുറപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനം അൾട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികൾ പൂർണതോതിൽ ഭൂമിയിലെത്തിയാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽനിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺപാളി ചെയ്യുന്നത്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)