മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു. കൊൽക്കത്ത ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ ദിവസം ആചരിക്കുന്നത്. എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും പ്രാദേശിക ചാപ്റ്ററുകളിലും സെപ്‌തംബർ 15 ന് അനുസ്മരണ പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു.
ഇന്ത്യ കണ്ട മികച്ച എഞ്ചിനീയർമാരിൽ ഒരാളും ആധുനിക മൈസൂരിന്റെ ശില്പിയുമായ വിശ്വേശ്വരയ്യയുടെ ഓർമ്മ പുതുക്കുന്നതിനോടൊപ്പം എഞ്ചിനീയറിംഗ് ലോകത്ത് സക്രിയരായവർക്ക് തങ്ങളുടെ ജോലിയോടുള്ള അർപ്പണ ബോധം ഊട്ടിയുറപ്പിക്കുക കൂടി ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)