കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ജന്മദിനം

GJBSNMGL
0
പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (ജീവിതകാലം: 18 സെപ്റ്റംബർ 1864 - 22 ജനുവരി 1913). കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര് . വ്യാസമഹാഭാരതം പദാനുപദം, വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്തത് ഇദ്ദേഹമാണ്.
വ്യാസമുനി 1095 ദിനങ്ങൾ കൊണ്ട് വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു .മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം , താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട് . തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാണ്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)