സാമുവൽ ജോൺസന്റെ ജന്മദിനം

GJBSNMGL
0
ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ (18 സെപ്റ്റംബർ 1709 – 13 ഡിസംബർ 1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. ഗ്രബ് സ്ട്രീറ്റ് പത്രപ്രവർത്തകനായി ഉപജീവനം ആരംഭിച്ച് കവി, ഉപന്യാസകാരൻ, ധാർമികചിന്തകൻ, ആഖ്യായികാകാരൻ, സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, എഡിറ്റർ, നിഘണ്ടുകാരൻ എന്നീ നിലകളിൽ കാലാതിവർത്തിയായ സംഭാവനകൾ ഇംഗ്ലീഷ് ഭാഷയ്ക്ക് അദ്ദേഹം നൽകി.
അടിയുറച്ച ആംഗ്ലിക്കൻ മതവിശ്വാസിയും രാഷ്ട്രീയ യാഥാസ്ഥിതികനും ആയിരുന്ന ജോൺസൺ, ആംഗലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ അക്ഷരോപാസകൻ (Man of letters) എന്നുപോലും വിശേഷിക്കപ്പെട്ടിട്ടുണ്ട്. ജോൺസന്റെ ദീർഘകാലസഹചാരിയും ആരാധകനും ആയിരുന്ന ജെയിംസ് ബോസ്വെൽ എഴുതിയ 'സാമുവൽ ജോൺസന്റെ ജീവിതം' എന്ന ജീവചരിത്രം ഏറെ പ്രശസ്തമാണ്.
ഒൻപതുവർഷത്തെ പ്രയത്നത്തിന്റെ ഫലമായി ജോൺസന്റെ ഇംഗ്ലീഷ് ഭാഷാ നിഘണ്ടു 1755-ൽ പ്രസിദ്ധീകരികരിച്ചു; ആധുനിക ഇംഗ്ലീഷ് ഭാഷയെ അസാധാരണമാം‌വിധം സ്വാധീനിച്ച ആ നിഘണ്ടു, പാണ്ഡിത്യത്തിന്റെ രംഗത്ത് ഒരു വ്യക്തിയുടെ ശ്രമഫലമായുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെട്ടിട്ടുണ്ട്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)