വക്കം ഖാദറിന്റെ ഓർമ്മദിനം

GJBSNMGL
0
വക്കം ഖാദര്‍ അഥവാ കേരളത്തിന്റെ ഭഗത് സിങ്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമായിരുന്ന സ്വാതന്ത്ര്യപ്പോരാളി. ഇരുപത്തിയാറാമത്തെ വയസ്സിൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി തൂക്കിലേറിയ ധീര ദേശാഭിമാനി... ഇങ്ങനെ നിരവധി വിശേഷണങ്ങൾ അദ്ദേഹത്തെ കുറിച്ച് പറയാൻ കഴിയും... തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ്​ 25 ന്​ വാവാക്കുഞ്ഞ്​ -ഉമ്മുസൽമ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത്​ തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായി. മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡൻസ് ലീഗിൽ ചേർന്നു പ്രവർത്തിച്ചു. ഇൻഡിപെൻഡൻ്റ് ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്​ലിംകളുടെ കൂട്ടായ്​മ കേരള മുസ്​ലിം യൂണിയ​ന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. നേതാജി സുഭാഷ്​ ചന്ദ്രബോസ്​ സ്വാതന്ത്ര്യ പോരാട്ടത്തിന്​ രൂപവത്​കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ഖാദർ മർമ പ്രധാന വിഭാഗത്തി​ന്റെ ചുമതലക്കാരനായി. ഐ.എൻ.എ ഭടന്മാർക്ക്​ പരിശീലനത്തിന്​ രൂപവത്​കരിച്ച സ്വരാജ്​ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്​ പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ധീരന്മാരുടെ കോർയൂനിറ്റായ ചാവേർ സ്​ക്വാഡിൽ പ്രമുഖനായി. ബ്രിട്ടീഷ്​ ഭരണം തകർക്കാൻ രഹസ്യനീക്കത്തിന്​ ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി. ഇന്ത്യയുടെ ഭരണവ്യവസ്ഥിതിയെ അട്ടിമറിക്കാൻ ജപ്പാന്റെ പ്രതിഫലംപറ്റുന്ന ഏജന്റായി പ്രവർത്തിച്ചുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാറിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് രാജാധികാരത്തെ അപമാനിച്ചുവെന്നുമാണ് ഖാദറിന്റെയും സംഘത്തിന്റെയും പേരിൽ ചുമത്തിയ കുറ്റം. വക്കം ഖാദർ, ഫൗജാസിങ്, സത്യേന്ദ്ര ചന്ദ്ര ബർഹാൻ, ബോണി ഫെയ്സ് പെരേര, അനന്തൻ നായർ എന്നിവരെ അഞ്ചുവർഷത്തെ കഠിനതടവിനുശേഷം തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ കോടതിയിൽ തിരുവനന്തപുരംകാരനായ ബോണി ഫെയ്സ് മാത്രം രക്ഷപ്പെട്ടു. 1943 സെപ്​റ്റംബർ 10ന്​ ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)