ലോക പ്രഥമശുശ്രൂഷ ദിനം

GJBSNMGL
0
ഇന്ന് ലോക പ്രഥമശുശ്രൂഷ ദിനം സെപ്റ്റംബർ മാസത്തിലെ 2-ാം ശനിയാഴ്ച ലോക പ്രഥമ ശുശ്രൂഷദിനമായി ആചരിക്കുന്നു. ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ (first aid) എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല. അപകടത്തിൽ പെട്ട വ്യക്തിയുടെ തൊട്ടടുത്തുള്ള ആളുകളാണ് പ്രഥമശുശ്രൂഷ നൽകുന്നത്. ഒരാളുടെ ആരോഗ്യത്തിന്റെ നിലഅപകടമാകാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം റോഡപകടങ്ങൾ, അഗ്നിബാധ, ആത്മഹത്യാശ്രമം,വിവിധ തരത്തിലുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ നൽകേണ്ടി വന്നേക്കാം. പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്: ജീവൻ നിലനിർത്തുക: ഏറ്റവും പ്രധാനപ്പെട്ടതും മറ്റെന്തിനേക്കാൾ ആദ്യം പരിഗണിക്കപ്പെടേണ്ടതുമായ ലക്ഷ്യം(പ്രഥമ, ദ്വിതീയ, ത്രിഥീയ) ജീവൻ നിലനിർത്തുക എന്നതാണ്. അവസ്ഥമോശമാക്കാതിരിക്കുക: അപകടത്തില്പെട്ടയാളുടെ അവസ്ഥ മറ്റു കാരണങ്ങൾ മൂലം മോശമാവാതിരിക്കുക ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക: പ്രാഥമിക ശുശ്രൂഷ അസുഖത്തിൽ നിന്നോ അപകടാവസ്ഥയിൽ നിന്നോ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കേണ്ടതുമാണ്. ചില അവസരങ്ങളിൽ പ്രാഥമിക ശുശ്രൂഷകൊണ്ടു തന്നെ മേൽ പറഞ്ഞ അവസ്ഥ കൈവരിക്കാവുന്നതുമാണ്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)