"ഒരു കവിത കൂടി ഞാൻ എഴുതിവയ്ക്കാം
എന്റെ കനവിൽ നീ എത്തുമ്പോൾ "
ഇങ്ങനെ പാടിയ പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ ഓർമ്മദിനമാണിന്ന്.
പ്രണയദുഃഖവും ഏകാന്തതയുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. ആദ്യ വായനയിൽ തന്നെ അവ ഹൃദയം തൊടുന്ന ശൈലിയിൽ എഴുതി. ഒരൊറ്റ വായനയിൽത്തന്നെ ഹൃദിസ്ഥമാകുന്ന വാക്കുകളും വികാരങ്ങളും. അവ വായിച്ച് ആര് എഴുതിയതെന്ന് പരസ്പരം തിരക്കിയാണ് മലയാളികൾ അനിൽ പനച്ചൂരാനെ ആദ്യം അറിയുന്നത്.
ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു .