പ്രിയകൂട്ടുകാരെ,
ഏകാഗ്രത പഠനത്തിന് അവശ്യം വേണ്ട ഒരു സവിശേഷതയാണ്. കുട്ടികളിലും, മുതിർന്നവരിലും ഏകാഗ്രത കൂടിയേ തീരൂ. ഏറ്റവും പ്രധാനമായി അതിനു വേണ്ടത് നാം ചെയ്യുന്ന ഏതു പ്രവൃത്തിയായാലും, പഠനമായാലും താല്പര്യത്തോടെ അതിൽ ഏർപ്പെടുക എന്നതാണ് . എന്നാൽമാത്രമേ പൂർണ്ണ മനസ്സോടെ നാം ഏർപ്പെട്ട ജോലി ഭംഗിയായി പൂർത്തിയാക്കാൻ കഴിയൂ.
ഓരോ പ്രവർത്തനത്തിനും നിശ്ചിത സമയം ക്രമീകരിക്കുന്നതും ഏകാഗ്രത കൂട്ടാൻ അനിവാര്യമാണ്. ഓരോരുത്തർക്കും ഏകാഗ്രത ലഭിക്കുന്ന സമയവും വ്യത്യസ്തമായിരിക്കും. ചിലർക്ക് അതിരാവിലെ വായിക്കാനും, പഠിക്കാനും, എഴുതാനും ഏകാഗ്രത ലഭിക്കുമെങ്കിൽ ചിലർക്ക് സന്ധ്യാ സമയങ്ങളിലോ, രാത്രിയിലോ ആയിരിക്കാം ഏകാഗ്രത കിട്ടുക . പല കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതിനേക്കാളും ഏകാഗ്രതയോടെ ഒരു കാര്യം പൂർത്തിയാക്കിയതിനു ശേഷം അടുത്തതിലേക്ക് പ്രവേശിക്കുന്നതായിരിക്കും എപ്പോഴും അഭികാമ്യം .പോഷകാഹാരം, വ്യായാമം, ആവശ്യത്തിന് ഉറക്കം എല്ലാം ഏകാഗ്രത കൂട്ടാൻ അനിവാര്യമാണ്.
വ്യക്തമായ ആസൂത്രണത്തോടുകൂടി വേണം പഠനമായാലും, മറ്റ് ഏതു പ്രവർത്തനമേഖലയായാലും സമയം ചിട്ടപ്പെടുത്തേണ്ടത്. എപ്പോഴും പ്രത്യാശാഭരിതമായി ചിന്തിക്കുക.ഒരു കാര്യം തനിക്ക് ഏകാഗ്രതയോടെ ചെയ്യാനാവുമെന്ന് പലതവണ ആവർത്തിച്ചു പറഞ്ഞ് ആത്മ വിശ്വാസം നേടുക.... അതുപോലെ കുട്ടികൾ ഏകാഗ്രതയ്ക്ക് ഭംഗം വരാത്ത സ്ഥലത്തിരുന്നു വേണം പഠനത്തിൽ ഏർപ്പെടാൻ .... മൊബൈൽ ഫോൺ , ശ്രദ്ധമാറ്റുന്ന കാഴ്ചകൾ, ശബ്ദങ്ങൾ എന്നിവയൊന്നുമില്ലാത്ത ശാന്തമായ സ്ഥലം പഠനത്തിനായി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതിരാവിലെ പഠനത്തിന് തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. രാവിലെ ഉണർന്നെണീക്കുമ്പോൾ മനസ്സ് ശാന്തമായിരിക്കും. പുറമെനിന്നുള്ള ശബ്ദകോലാഹലങ്ങളും കുറവായിരിക്കും. ഇത് ഏകാഗ്രതയോടെ പഠിക്കാനും,ചിന്തിക്കാനും, പ്രവർത്തിക്കാനും സാധിക്കും. മനുഷ്യന്റെ ഏതു നേട്ടത്തിന്റെയും പിന്നിലുള്ള ശാശ്വത സത്യം ഏകാഗ്രതയല്ലാതെ മറ്റൊന്നുമല്ല എന്നോർമ്മിപ്പിക്കട്ടെ... എല്ലാകൂട്ടുകാർക്കും ശുഭദിനം നേരുന്നു.