ശുഭദിനം - 07-01-24

GJBSNMGL
0
ബാംഗ്ലൂരിലെ ഒരു ബാര്‍ബറായിരുന്നു രമേശ്ബാബുവിന്റെ അച്ഛന്‍. അവന് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഭാര്യക്കും 3 മക്കള്‍ക്കുമായി അദ്ദേഹം ബാക്കിവെച്ചുപോയത് ബംഗ്ലൂരുവിലെ ബ്രിഡ്ജ് റോഡിലുള്ള ഒരു ചെറിയ ബാര്‍ബര്‍ ഷോപ്പ് മാത്രമായിരുന്നു. തങ്ങളുടെ ബാര്‍ബര്‍ ഷോപ്പ് 5 രൂപയ്ക്ക് അവര്‍ വാടകയ്ക്ക് കൊടുത്തു. മക്കളെ വളര്‍ത്തുന്നതിനായി അവര്‍ വീട്ടുജോലി ചെയ്തു. അമ്പതുരൂപയായിരുന്നു ആ ജോലിയില്‍ നിന്നും അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഒരു നേരത്തെ ഭക്ഷണം മാത്രമായിരുന്നു അവര്‍ക്ക് തന്റെ മക്കള്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നത്. സ്‌കൂളില്ലാത്ത സമയത്ത് മക്കളും വിവിധ ജോലികള്‍ ചെയ്ത് അമ്മയെ സഹായിക്കുമായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രമേശ് അച്ഛന്റെ ബാര്‍ബര്‍ഷോപ്പ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ചെറിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിച്ചു. ആ സമ്പാദ്യത്തില്‍ നിന്നും ഒരു കാര്‍ വാങ്ങി. ആ കാര്‍ വാടകയ്ക്ക് കൊടുത്തു. ഓട്ടോമൊബൈല്‍ റെന്റല്‍ നല്ലൊരു ബിസിനസ്സാണമെന്ന് അയാള്‍ മനസ്സിലാക്കി. സമ്പാദിക്കുന്ന കാശിലൂടെ കൂടുതല്‍ കാറുകള്‍ സ്വന്തമാക്കി. ഇന്ന് രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന് കമ്പനിയുടെ ഉടമയാണ് രമേശ് ബാബു. ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400ലധികം കാറുകള്‍ സ്വന്തമായുണ്ട്. ദിവസവും 5 മണിക്കൂര്‍ തന്റെ സലൂണിലും അദ്ദേഹം ജോലി ചെയ്യുന്നു. ഇന്ത്യയിലെ കോടീശ്വരനായ ബാര്‍ബര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഠിനാധ്വാനം ഒരു വാക്ക് മാത്രമല്ല.. അതൊരു ദിനചര്യയാണ്... പ്രാര്‍ത്ഥനയാണ്.. കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേര്‍ന്നാല്‍ വിധി നമുക്ക് മുന്നില്‍ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്യും - ശുഭദിനം.

Post a Comment

0Comments
Post a Comment (0)