മിന്നുന്നതെല്ലാം പൊന്നല്ല

GJBSNMGL
0
പ്രിയകൂട്ടുകാരെ,
നാം സ്ഥിരമായി കേൾക്കുന്ന ഒരു ചൊല്ലുണ്ട്." മിന്നുന്നതെല്ലാം പൊന്നല്ല ".കാഴ്ചയിൽ നല്ലതെന്നു തോന്നുന്നതെല്ലാം നല്ലതാകണമെന്നില്ല. ഒരാളിന്റെ പുറമേ കാണുന്ന സ്വഭാവവും യഥാർത്ഥ രൂപവും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞു അതനനുസരിച്ചു ഇടപഴകാനുള്ള പ്രാപ്തി കുഞ്ഞുനാൾ മുതൽ നാം വളർത്തി കൊണ്ടു വരണം.
കാണാൻമോശമായ ആളുകളുടെ സ്വഭാവവും മോശമാണെന്ന മുൻവിധി ഒരിക്കലും പാടില്ല. നമ്മുടെ യുക്തിയുപയോഗിച്ച് അവരുടെ പ്രവൃത്തികൾ വസ്തുനിഷ്‌ഠമായി വിലയിരുത്താനുള്ള കഴിവ് ആർജ്ജിക്കണം. എന്നിട്ട് മാത്രമേ ഏതു കാര്യമായാലും നല്ലതോ, ചീത്തയോ എന്ന് വിലയിരുത്താൻ പാടുള്ളൂ. അതായത് എടുത്തു ചാടിയുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും ഒരിക്കലും ഗുണകരമല്ല . ഏത് അവസരത്തിലും സമ്മർദ്ദങ്ങളെ അതിജീവിച്ച് നേരായ പാതയിൽ സഞ്ചരിക്കാനുള്ള ഉൽക്കരുത്ത് സ്വായത്തമാക്കാൻ നാമെല്ലാവരും ഉണർന്നു പ്രവർത്തിക്കണം.
ഇക്കാലത്ത് പല കുട്ടികളും മാതാപിതാക്കളോ,അധ്യാപകരോ പറയുന്നത് കേൾക്കുന്നതിനേക്കാളും ദൃശ്യമാധ്യമങ്ങളിലൂടെ കാണുന്ന കാര്യങ്ങൾ പലതും അനുകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഒരു വ്യക്തിയെ കുറിച്ച് ധാരണ സൃഷ്ടിക്കുന്നതിനു മുൻപ് നാം എല്ലായ്പ്പോഴും സ്വയം വിശകലനം ചെയ്യുകയും അത് അനുകരിക്കുന്നത് ആവശ്യമുള്ളതാണോ എന്ന് രണ്ടു തവണ ചിന്തിക്കുകയും വേണം. ആര് ഉപദേശം നൽകിയാലും ഓരോ വ്യക്തിയുടെയും സ്വഭാവത്തിന്റെ അന്തിമരൂപീകരണം അവരവരുടെ കയ്യിലാണെന്ന് ഓർമ്മിപ്പിക്കട്ടെ .... ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)