പ്രിയകൂട്ടുകാരെ,
ജീവിതത്തിൽ ഒരുമയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്. ചിലകാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാൾ ഒത്തൊരുമയോടെ കൂട്ടത്തോടെ ചെയ്യാൻ കഴിഞ്ഞാൽ അതിന്റെ ഫലം വളരെ വലുതാണ്.ഒരുമയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് വിട്ടുവീഴ്ച മനോഭാവം തന്നെ ആണ്. ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ ഓരോരുത്തരും സ്വാർത്ഥത പൂർണമായും ഒഴിവാക്കി ,അവരവരുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റുകയാണ് ചെയ്യേണ്ടത്.ഒരുമയുടെ അടിസ്ഥാന ഘടകങ്ങളാണ് പരസ്പര ബഹുമാനം, വിശ്വാസം, കരുതൽ, സന്തോഷം തുടങ്ങിയവ.വീട്ടിലായാലും ഒരു കുടുംബം നന്നായി പോകണമെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ ഒത്തൊരുമ അനിവാര്യമാണ്.സ്നേഹം കൊണ്ട് മാത്രമേ കുടുംബത്തിലായാലും, വിദ്യാലയത്തിലായാലും ഒരുമ നിലനിർത്തി കൊണ്ടു പോകാനും കഴിയൂ.സ്കൂൾ പ്രവർത്തനങ്ങളിൽ ആയാലും,ക്ലാസ്സ് പ്രവർത്തനങ്ങളിൽ ആയാലും ഒത്തൊരുമയോടു കൂടിയ സംഘ പഠനവും, സഹവർത്തിത പഠനവും ഒഴിച്ചുകൂടാനാവാത്തതാണ്.ഒരുമ തന്നെ പെരുമ എന്ന പഴഞ്ചൊല്ല് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടേ എന്നാശംസിക്കുന്നു .... എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.