ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനം). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കളിത്തവും ആഘോഷിക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഈ ദിവസം ആഘോഷിക്കുന്നു.
2015 ഡിസംബർ 22 ന് യുഎൻ ജനറൽ അസംബ്ലി സ്ഥാപിക്കപ്പെട്ടതു മുതൽ, ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി നാമീ അവസരം വിനിയോഗിക്കുന്നു. കോവിഡ് വൈറസിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിലെല്ലാം നാം കാണുന്നത് സ്ത്രീകളെയാണ്. കോവിഡ് പ്രതിരോധത്തിൽ, അതിന്റെ വിവിധ ഘട്ടങ്ങളിൽ വനിതാ ഗവേഷകരുടെ നിർണായക പങ്ക് വൈറസിനെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നത് മുതൽ പരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളും ഒടുവിൽ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൽ വരെയും ഉണ്ടായിരുന്നു. ലോകത്ത് സ്ത്രീകൾ ജനസംഖ്യയുടെ പകുതിയുണ്ടെങ്കിലും ശാസ്ത്രരംഗത്ത് ഇന്നും മുപ്പതുശതമാനത്തോളമേ സ്ത്രീകളുള്ളൂ.
പുതിയ സാങ്കേതികാവിദ്യാ സംരംഭങ്ങളിൽ വെറും രണ്ടു ശതമാനത്തിൽ മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ! ആ കുഴപ്പം , ആ ചേർച്ചക്കുറവ് .. അത് പരിഹരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിൽ നിലവിലുള്ള ലിംഗപരമായ വിടവ്, ശാസ്ത്രവ്യവസ്ഥയിലെ ലിംഗപരമായ അസമത്വം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, ലഭ്യമാകുന്ന അവസരങ്ങളിൽ ഉള്ള വിവേചനം തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങളും ശാസ്ത്രരംഗത്ത് സ്ത്രീകൾ നേരിടുന്നു. ശാസ്ത്രത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിനും കൂടുതലായി അവരെ ഈ രംഗത്തേക്ക് എത്തിക്കുന്നതിനും വേണ്ട പുതിയ നയങ്ങളും സംരംഭങ്ങളും സംവിധാനങ്ങളും നമുക്കുണ്ടാവേണ്ടതുണ്ട്. ഇതിനുള്ള ചിന്തകൾ ഉണർത്താൻ ഈ ദിനം സഹായിക്കട്ടെ..