മൈക്കെലാഞ്ജലോ പ്രശസ്ത ഇറ്റാലിയൻ ശില്പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനനും എതിരാളിയും മറ്റൊരു ഇറ്റാലിയൻ സ്വദേശിയുമായിരുന്ന ലിയനാർഡോ ഡാ വിഞ്ചിക്കൊപ്പം, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു.
ദീർഘമായ ജീവിതത്തിനിടെ വിവിധമേഖലകളിൽ മൈക്കലാഞ്ചലോ നൽകിയ സംഭാവനകൾക്ക് കണക്കില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മൈക്കലാഞ്ചലോയുടെ വിശേഷസ്ഥാനത്തിന് തെളിവാണ്. രണ്ടു ജീവചരിത്രങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്; നവോത്ഥാനാരംഭം മുതൽ കലയുടെ ലോകം കൈവരിച്ച നേട്ടങ്ങളുടെ പരകോടിയായാണ് ആ ജീവചരിത്രങ്ങളിലൊന്നിൽ ഗിയോർഗിയോ വാസാരി മൈക്കലാഞ്ചലോയെ ചിത്രീകരിച്ചത്. ഈ നിലപാട് കലാചരിത്രകാരന്മാർ നൂറ്റാണ്ടുകളോളം പിന്തുടർന്നു. ജീവിതകാലത്ത് അദ്ദേഹം ദൈവികൻ(Il Divino) എന്നുപോലും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കലയുടെ ഗാംഭീര്യമാണ് സമകാലീനർ ഏറ്റവും ആദരിച്ചത്. മൈക്കെലാഞ്ജലോയുടെ തീവ്രവും വ്യക്തിനിഷ്ടവുമായ ശൈലിയെ അനുകരിക്കാനുള്ള അനന്തരഗാമികളുടെ ശ്രമമാണ് പാശ്ചാത്യകലയിൽ നാവോത്ഥാനപരകോടിയെ പിന്തുടർന്നുണ്ടായ മാനറിസം എന്ന പ്രസ്ഥാനത്തിന് കാരണമായത്.