അന്താരാഷ്ട്ര വടംവലി ദിനം

GJBSNMGL
0
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി (Tug of war, tug o' war) എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.
വടം വലിയുടെ ഉത്ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പക്ഷേ ഇത് ഒരു പുരാതനമായ മത്സരമാണ്. ആദ്യകാലത്ത് ഇത് മതപരമായ ആചാരത്തിൽ ഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ തെളിവുകൾ ഈജിപ്ത്, ഇന്ത്യ, മ്യാൻ‌മാർ‍, ന്യൂ ഗിനിയ എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഒറീസ്സയിലെ കൊണാർക് സൂര്യക്ഷേത്രത്തിലെ ഒരു ശിലയിൽ ഒരു വടം വലി മത്സരത്തിന്റെ കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. പുരാത ഈജിപ്തിലും ചൈനയിലും ഇത് നടന്നുവന്നതായും കണക്കാക്കപ്പെടുന്നു.
8 അംഗങ്ങൾ ഉള്ള രണ്ട് ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരം നിജപ്പെടുത്തിയതിൽ നിന്ന് കൂടുവാൻ പാടില്ല. ഇരു ടീമുകളും ഒരു വടത്തിനു ഇരു വശവുമായി അണിനിരക്കുന്നു. ഈ വടത്തിന് സാധാരണ 10 സെ.മി വ്യാസമുള്ളതായിരിക്കും. വടത്തിന്റെ നടുവിൽ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഇത് നടുവിലെ ഒരു വരയിൽ വരുന്ന വിധം വടത്തിനെ വച്ചിരിക്കും. ഈ അടയാളത്തിൽ നിന്നും നാലു മീറ്റർ അകലത്തിൽ ഇരു വശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടായിരിക്കും. ഏതു ടീമാണോ എതിർ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക് വലിച്ച് വശങ്ങളിലെ അടയാളത്തെ നടുവിലത്തെ വരയിൽ നിന്ന് ക്രോസ്സ് ചെയ്യിക്കുന്നത് ആ ടീമിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു.

Post a Comment

0Comments
Post a Comment (0)