ലോക സാമൂഹിക നീതി ദിനം

GJBSNMGL
0
എല്ലാ വർഷവും ഫെബ്രുവരി 20 നാണ് ലോക സാമൂഹിക നീതി ദിനം ആചരിക്കുന്നത്. 2009 ഫെബ്രുവരി 20 മുതലാണ് യുണൈറ്റഡ് നേഷൻസ് ലോക സാമൂഹിക നീതി ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോക സമാധാനം, സുരക്ഷ, പുരോഗതി എന്നിവയുണ്ടാകാൻ സാമൂഹിക നീതിയുടെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ലോക സാമൂഹിക നീതി ദിനം ആചരിക്കാൻ ആരംഭിച്ചത്. ദാരിദ്ര്യ നിർമാർജനം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൂടുതൽ ആഗോള സംരംഭങ്ങൾ ആവശ്യമാണെന്ന് അംഗീകരിച്ച് കൊണ്ടാണ് യുഎൻ ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. സാമൂഹിക ക്ഷേമവും ലിംഗസമത്വവും ഒക്കെ സാമൂഹിക നീതിയുടെ മുൻഗണനയിൽ ഉൾപ്പെടുന്നുണ്ട്.
സാമൂഹിക നീതിയിൽ പക്ഷപാതം കാണിക്കാതെയിരിക്കേണ്ടത് അനിവാര്യമാണ്. അടിസ്ഥാനപരമായ ആവശ്യകതകൾ, അവസരങ്ങൾ, സമ്പത്ത് തുടങ്ങി മറ്റെല്ലാ സാമൂഹിക വ്യവസ്ഥകളിലും ആളുകൾക്ക് നീതി ലഭിക്കണം. മനുഷ്യാവകാശവുമായി അടുത്ത ബന്ധമുള്ള എല്ലാ മേഖലകളിലും എല്ലാവർക്കും തുല്യത ലഭിക്കുകയെന്നതാണ് സാമൂഹിക നീതി

Post a Comment

0Comments
Post a Comment (0)