ജി.ശങ്കരക്കുറുപ്പിന്റെ ഓർമ്മദിനം

GJBSNMGL
0
മലയാളത്തിന് ജ്ഞാനപീഠം നേടിത്തന്ന മഹാകവിയാണ് ജി ശങ്കരക്കുറുപ്പ്.കാല്പനികതയില്‍ നിന്നും മിസ്റ്റിസിസത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ പോക്ക്. ടഗോറിന്റെ ഗീതാഞ്ജലി യുടെ വിവര്‍ത്തനം ജി അസ്സലിനോടൊപ്പം മനോഹരമാക്കി. ഓലപ്പീപ്പിയെന്ന ഉണ്ണിക്കവിതകള്‍ തൊട്ട് സാഗരഗീതം പോലുള്ള ഗഹനമായ കവിതകള്‍ വരെയുണ്ട് ജിയുടെ രചനകളില്‍.
മലയാളത്തിലെ പ്രശസ്ത കവിയും ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂണ്‍ മൂന്നിന് ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ാം വയസ്സില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1965-ല്‍ ഓടക്കുഴല്‍ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. 1967-ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. കൂടാതെ പദ്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1978 ഫെബ്രുവരി രണ്ടിന് അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)