ബെർട്രാൻഡ് ആർതർ വില്യം റസ്സലിന്റെ ഓർമ്മദിനം

GJBSNMGL
0
ബെർട്രാൻഡ് ആർതർ വില്യം റസ്സൽ (ജനനം:18 മേയ് 1872; മരണം: 2 ഫെബ്രുവരി 1970) ഒരു ബ്രിട്ടീഷ് ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാധാനവാദിയും സാമൂഹ്യസൈദ്ധാന്തികനും ആയിരുന്നു. ജീവിതത്തിന്റെ മുഖ്യഭാഗവും ഇംഗ്ലണ്ടിലാണ് ചിലവഴിച്ചതെങ്കിലും റസ്സൽ ജനിച്ചതും മരിച്ചതും വെയിൽസിൽ ആയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തത്ത്വചിന്തയിലെ ആശയവാദത്തിനെതിരെ ബ്രിട്ടണിലുണ്ടായ കലാപത്തിന് നേതൃത്വം കൊടുത്തത് റസ്സലാണ്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വിറ്റ്ജൻ‌സ്റ്റൈൻ‍, അദ്ദേഹത്തേക്കാൾ മുതിർന്ന ഫ്രീഗെ എന്നിവർക്കൊപ്പം അനലിറ്റിക് തത്ത്വചിന്തയുടെ സ്ഥാപകരിലൊരാളായി റസ്സൽ കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട യുക്തിചിന്തകന്മാരിൽ ഒരാളായിരുന്നു റസ്സൽ. ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡുമായി ചേർന്ന് അദ്ദേഹം എഴുതിയ "പ്രിൻസിപ്പാ മാത്തമെറ്റിക്കാ", ഗണിതശാസ്ത്രത്തെ യുക്തിയുടെ അടിത്തറയിൽ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. റസ്സലിന്റെ "ഡിനോട്ടിങ്ങിനെക്കുറിച്ച്" ("On Denoting") എന്ന ദാർശനികപ്രബന്ധം, തത്ത്വചിന്തയിലെ ദിശാരേഖയായി(Paradigm) കണക്കാക്കപ്പെടുന്നു. "പ്രിൻസിപ്പാ"-യും ഡിനോട്ടിങ്ങിനെക്കുറിച്ചുള്ള പ്രബന്ധവും, തത്ത്വചിന്ത, യുക്തിചിന്ത, ഗണിതം, ഗണസിദ്ധാന്തം, ഭാഷാശാസ്ത്രം എന്നീ മേഖലകളെ ഗണ്യമായി സ്വാധീനിച്ചു.
യുദ്ധവിരുദ്ധപ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്ത റസ്സൽ, സാമ്രാജ്യവാദത്തെ എതിർക്കുകയും സ്വതന്ത്രവ്യാപാരത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനിടെ സമാധാനവാദത്തെ പിന്തുണച്ച് നടത്തിയ പ്രചാരണങ്ങളുടെ പേരിൽ റസ്സൽ തടവിലായി. അഡോൾഫ് ഹിറ്റ്ലറുടേ നയങ്ങളേയും, ആണവായുധ വ്യാപനത്തേയും സോവിയറ്റ് ഏകാധിപത്യത്തേയും വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പങ്കിനേയും എല്ലാം അദ്ദേഹം വിമർശിച്ചു. "മാനവികതയുടെ ആശയങ്ങളേയും മനുഷ്യസ്വാതന്ത്ര്യത്തേയും പിന്തുണച്ചുള്ള അദ്ദേഹത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ രചനകളെ അംഗീകരിച്ച്", 1950-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകപ്പെട്ടു

Post a Comment

0Comments
Post a Comment (0)