
മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് ടി.കെ.ശാരംഗപാണി. പുന്നപ്ര-വയലാർ സമരസേനാനിയുമായിരുന്നു ശാരംഗപാണി. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെ സന്തതസഹചാരിയായിരുന്നു ഇദ്ദേഹം. മൊയ്തു പടിയത്തിന്റെ ഉമ്മ എന്ന കഥയ്ക്കു തിരക്കഥ രചിച്ചുകൊണ്ടാണ് ചലചിത്ര രംഗത്ത് എത്തിയത്. കുഞ്ചാക്കോയുടെ തന്നെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ 16 നാടകങ്ങൾക്കും ചില ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മലയാളകലാഭവൻ എന്ന പേരിൽ സ്വന്തമായി നാടക-ബാലെ സമിതി നടത്തിയിരുന്നു.വടക്കൻ പാട്ടുകളോട് വൈകാരിക ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഉദയ,നവോദയ ബാനറുകൾക്ക് വേണ്ടി മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതി. മിത്തുകളും വടക്കൻപാട്ടുകളുമായിരുന്നു ഭൂരിഭാഗം സിനിമകളൂടേയും ഇതിവൃത്തം