ഗുട്ടെൻബെർഗിന്റെ ഓർമ്മദിനം

GJBSNMGL
0
അച്ചടിയെ വിപ്ലവകരമാക്കിയ ജർമൻ പ്രിന്ററാണ് ജോഹന്നാസ് ഗുട്ടെൻബെർഗ് . ലോഹ അച്ചുകൾ (movable metal types) ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടൻബെർഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാർ മരഅച്ചുകൾകൊണ്ട് അച്ചടി നടത്തിയിരുന്നുവെങ്കിലും ഗുട്ടെൻബെർഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്. കൊല്ലൻ, സ്വർണ്ണപ്പണിക്കാരൻ, പ്രിന്റർ, പ്രസാധകൻ എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഇദ്ദേഹമാണ് യൂറോപ്പിൽ അച്ചടി കൊണ്ടുവന്നത്. ഇത് പ്രിന്റിംഗ് വിപ്ലവത്തിന് വഴിതെളിച്ചു. ഇതാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭവവികാസം എന്ന് കണക്കാക്കപ്പെടുന്നു. . അറിവിനെ ആസ്പദമാക്കിയുള്ള സമ്പദ് വ്യവസ്ഥയ്ക്കും അറിവിന്റെ ജനാധിപത്യവൽക്കരണത്തിനും അടിസ്ഥാനശിലയായത് അച്ചടിയാണ്.
യൂറോപ്പിൽ ഗുട്ടൻബർഗിന്റെ കണ്ടുപിടിത്തത്തിനു മുൻപ് പുസ്തകങ്ങൾ കൈകൊണ്ട് എഴുതിയായിരുന്നു തയ്യാറാക്കിയിരുന്നത്. ചിലപ്പോൾ മരത്തിൽ കൊത്തിയെടുക്കുന്ന അച്ചുപയോഗിച്ചും പുസ്തകങ്ങൾ അച്ചടിക്കപ്പെട്ടിരുന്നു. യൂറോപ്പിലെ പുസ്തകപ്രസാധനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടിത്തം കാരണമുണ്ടായത്. ഈ സാങ്കേതികവിദ്യ യൂറോപ്പിലാകമാനം അതിവേഗം പടർന്നു. പിന്നീട് ഇത് ലോകമാസകലം വ്യാപിക്കുകയും ചെയ്തു.

Post a Comment

0Comments
Post a Comment (0)